
കാസർഗോഡ് :ഒരുകാലത്ത് വിശ്വാസികളെ തമസ്ക്കരിച്ചുകൊണ്ട് മുന്നോട്ടുപോയിരുന്ന കമ്മ്യൂണിസ്റ്റുകാർ കേരള രാഷ്ട്രീയത്തിൽ വിശ്വാസികൾക്കുള്ള പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞപ്പോൾ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നും സ്വയം അകലം പാലിച്ച് ആട്ടിൻ തോലണിഞ്ഞ ചെന്നായയെപ്പോലെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന സിപിഎം രാഷ്ട്രീയത്തിന് അവസാനം ഉണ്ടാകണമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ആവശ്യപ്പെട്ടു.
ദേവസ്വം ഭരണവും, ദേവസ്വം ബോർഡ് ഭരണവും ഏറ്റെടുക്കുവാൻ തയ്യാറാകാതിരുന്ന സിപിഎം സ്ഥിരമായി ആ വകുപ്പുകളെ ഏറ്റെടുത്തു ക്ഷേത്രങ്ങളിൽ കൊള്ള നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി ഓഫീസിൽ നടന്ന കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വോട്ട് കൊള്ളക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന “വോട്ട് അധികാർ മഹാറാലി” വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.ബ്ലോക്ക് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ നേതാക്കളായ അഡ്വ :എ ഗോവിന്ദൻ നായർ ,എം സി പ്രഭാകരൻ,സി വി ജയിംസ് ,ആർ ഗംഗാധരൻ ,കെ ഖാലിദ് ,അർജുനൻ തായലങ്ങാടി മനാഫ് നുള്ളിപ്പാടി ,ഇ ശാന്തകുമാരി ടീച്ചർ ,ജമീല അഹമ്മദ് ,ബി എ ഇസ്മയിൽ ,കെ പി നാരായണൻ നായർ ,കെ ടി സുഭാഷ് നാരായണൻ ,ഹനീഫ് ചേരങ്കൈ ,എ ശാഹുൽ ഹമീദ് ,ഖാൻ പൈക്ക ,കമലാക്ഷ സുവർണ്ണ ,ഉസ്മാൻ അണങ്കൂർ ,കുഞ്ഞി വിദ്യാനഗർ ,മുനീർ ബാങ്കോട് ,പി കെ വിജയൻ സംസാരിച്ചു.