By : സെബാഹ് ചെമ്മനാട്
ചെമ്മനാട് : ‘ (കാസർഗോഡ്) പൊൽസോടെ കുനിക്കാർ’ എന്ന തലക്കെട്ടിൽ ചെമ്മനാട് കുനിയിൽ തറവാട് കുടുംബ സംഗമം കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ ആർ. കെ. മാളിൽ നടന്നു. അഞ്ഞൂ റോളം വരുന്ന കുടുംബങ്ങൾ ഒത്തുകൂടിയ സംഗമം തറവാട്ടിലെ മുതിർന്ന അംഗം കെ.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
കെ. പി. അസീസ് അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസ് റിട്ട ഡി.വൈ.എസ്.പി. സി.എ. അബ്ദുൽ റഹിം നടത്തി. ഷഫീഖ് നസ്റുല്ല, അല ഫാത്തിമ എന്നിവർ പരിപാടി നിയന്ത്രിച്ചു.
കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു. ഓൺലൈനിൽ നടന്ന ഇസ്ലാമിക് കിസ്സ്, കുടുംബ കിസ്സ്, ഖുർആൻ പാരായണം, മാപ്പിള പാട്ട് മത്സര വിജകൾക്ക് സമ്മാന വിതരണം, എസ്. എസ്. എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും, മദ്രസ പരീക്ഷയിൽ ഉന്നത വിജയികൾക്ക് അവാർഡ്, കുടുംബത്തിലെ ഹാഫിളിങ്ങളെ ആദരിക്കൽ എന്നിവ നടന്നു.
മെഗാ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. അംഗങ്ങൾക്കും കുട്ടികൾക്കും വിവിധ തരം ഗെയിംസ് മത്സരങ്ങൾ നടന്നു.
സി. ച്ച്. സാജു സ്വാഗതവും കെ. പി. കാദർ നന്ദി പറഞ്ഞു.

