തൃശൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ വിപുലവും പ്രൗഢവുമായ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ ഇന്ന് ആഗസ്റ്റ് 17 (1201 ചിങ്ങം ഒന്ന്) ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും. വൈകിട്ട് 4.30ന് ചെമ്പൈ സ്മൃതി മന്ദിരം, ചെമ്പൈ മണ്ഡപം എന്നിവിടങ്ങളിൽ പുഷപാർച്ചനയോടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. ബഹു.ദേവസ്വം മന്ത്രി ശ്രീ. വി.എൻ. വാസവൻ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സുവർണ്ണജൂബിലി ലോഗോ, അഡ്മിനിസ്ട്രേറ്റർ ശ്രീ.ഒ.ബി. അരുൺകുമാറിന് നൽകി മന്ത്രി ശ്രീ.വി.എൻ. വാസവൻ പ്രകാശനം ചെയ്യും. ദേവസ്വം ചെയർമാൻ: ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീ.കെ.രാധാകൃഷ്ണൻ, എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സുവർണ്ണജൂബിലി സ്മാരക തപാൽ സ്റ്റാമ്പ്, തപാൽ കവർ എന്നിവയുടെ പ്രകാശനം ശ്രീ.കെ. രാധകൃഷ്ണൻ എംപി നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീ.പി.പി.സുമോദ്. എം എൽ എ പങ്കെടുക്കും. ‘ചെമ്പൈ സംഗീതവും ജീവിതവും’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സുവർണ്ണജൂബിലി പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്യും. ശ്രീ.ചെമ്പൈ സുരേഷ് പുസ്തകം ഏറ്റുവാങ്ങും. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യയായ ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, മൃദംഗവിദ്വാൻ ശ്രീ.കുഴൽമന്ദംരാമകൃഷ്ണൻ, ശ്രി.പി.എൻ.സുബ്ബരാമൻ (സെക്രട്ടറി ഫൈൻ ആർട്ട്സ് സൊസൈറ്റി, പാലക്കാട്), ശ്രീ.വിമൽ എം എം (ലോഗോ രൂപകൽപ്പന ചെയ്ത കലാകാരൻ) എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ശ്രീ.പി.കെ.ദേവദാസ് (പ്രസിഡൻ്റ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്), ശ്രീ. ആർ.അഭിലാഷ് (ജില്ലാ പഞ്ചായത്ത് അംഗം), ശ്രീ.എ.സതീഷ് (പ്രസിഡൻ്റ്, കോട്ടായി ഗ്രാമപഞ്ചായത്ത്), ശ്രീമതി.കുഞ്ഞിലക്ഷ്മി (ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീമതി.ഗീത.എസ് (ഗ്രാമ പഞ്ചായത്ത് അംഗം), ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ്.ബി.നായർ, ശ്രീ ടി ആർ അജയൻ (പ്രസിഡന്റ്, സ്വരലയ പാലക്കാട്) ഡോ.സദനം ഹരികുമാർ (വൈസ് ചെയർമാൻ, സ്വാഗത സംഘം), ശ്രീമതി.ഗായത്രി തമ്പാൻ (ചെമ്പൈ ശിഷ്യ), ശ്രീ.പി.ടി.നരേന്ദ്രമേനോൻ, ശ്രീ.സൈനുദ്ദീൻ പത്തിരി പാല എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ശ്രീ.സി.മനോജ് സ്വാഗതവും, ശ്രീ.കീഴത്തൂർ മുരുകൻ (ചെയർമാൻ, സ്വാഗത സംഘം) നന്ദിയും രേഖപ്പെടുത്തും.
സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ സംഗീതകലാനിധി ശ്രീ.ടി.എം.കൃഷ്ണയുടെ കച്ചേരി ഉണ്ടാവും. പക്കമേളം ഒരുക്കുന്നവർ:- ഡോ.തിരുവനന്തപുരം എൻ സമ്പത്ത് (വയലിൻ), ശ്രീ.ഹരിനാരായണൻ (മൃദംഗം), തിരുവനന്തപുരം ആർ.രാജേഷ് (ഘടം).
