ബദിയടുക്ക( കാസറഗോഡ്): ഇരുളിന്റെമറവിൽ ചീട്ടുകളി ചൂതാട്ടം. കണ്ടാ ലറിയാവുന്ന മൂന്ന് പേര് ഉള്‍പ് ഏഴു പേര്‍ക്കെതിരെ കേസ്. കളിക്കളത്തില്‍ നിന്ന് 13,700രൂപ പിടിച്ചെടുത്തു.
നെക്രാജെ പാറകുന്നിലെ അബ്ദുള്ള(49), നെക്രാജെ ചെമ്പോത്ത് വളപ്പിലെ അബ്ദുറഹ്മാന് (52),കുഞ്ചാര്‍ കോട്ടക്കണിയിലെ മുഹമ്മദ് റഫീഖ്(49),ചട്ടഞ്ചാല്‍ ഗവ.ആശുപത്രിക്ക് സമീപത്തെ പി.എം അഷറഫ്(49)എന്നിവരെ അറസ്റ്റ്ചെയ്തു. കണ്ടലറിയാവുന്ന മറ്റു മൂന്ന് പേര്‍ക്കെതിരെ ബദിയടുക്ക പൊലിസ് കേസെടുത്തു. ഇന്നലെ രാത്രി ഏകദേശം 11.30മണിയോടെ ബദിയടുക്ക എസ് ഐ അഖിലിന്റെ നേതൃത്വത്തില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൈക്കം ചൂരിപ്പള്ളത്ത് മൂലടുക്കം റോഡ് ജംഗ്ഷനില്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ചീട്ടുകളി ചൂതാട്ടത്തിലേര്പ്പെട്ടവരെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.
