ബദിയടുക്കഃ ചീട്ടുകളി ചൂതാട്ടത്തിലേര്‍പ്പെട്ട അഞ്ചു പേരെ 11,840രൂപയുമായി ബദിയടുക്ക പൊലിസ് അറസ്റ്റ്ചെയ്തു.കുമ്പള നാരായണ മംഗലം രാജീവ് ഗാന്ധി കോളനിയിലെ സതീശ(49), നെക്രാജെ അര്‍ലടുക്കയിലെ രമേശ(42), സന്തോഷ്(36), രജിലേഷ്(39), കോപ്പാളംകൊച്ചിയിലെ സുരേഷ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ (ഞായറാഴ്ച )രാത്രി എട്ട് മണിരയോടെ ബദിയടുക്ക എസ് ഐ അഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ റൈഡിലാണ് അഞ്ചു പേരും അറസ്റ്റിലായത്. പിന്നിട് കേസ് റജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലിസ് പറഞ്ഞു.
