By ഷാഫി തെരുവത്ത്
കാസർഗോഡ് : വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹമ്മദലി സുഖം പ്രാപിച്ചു വരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ നേതാക്കൾ സന്ദർശിച്ചു. ഡി എ പി എൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ, മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ, വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, വാർഡ് മെമ്പർ മറിയ മാഹിൻ, റഹ്മാൻ തുരുത്തി എന്നിവരാണ്ഇന്ന് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചത്.
