ആദൂര്‍ഃ ഗോവയിലേക്ക് ജോലിക്ക് പോയ അഡൂര്‍ സ്വദേശിയെ കാണാതായതായി പരാതി. അഡൂര്‍ നാഗത്തമൂലയിലെ കണ്ണന്റെ മകന് മറുവന്(46)നെയാണ് കാണാതായത്. ഗോവയിലെ ഇഡ്ഡലിയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ തൊഴിലാളിയായ മറുവന് ഒരാഴ്ച മുമ്പ് നാട്ടിലെത്തി ജുലായ് 21ന് വീണ്ടും ഗോവയിലേക്ക് തിരികെ പോയതാണത്രെ. എന്നാല്‍ ഗോവയിലെ ജോലി സ്ഥലത്തേക്ക് എത്തിയിട്ടിലെന്നും വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഫോണ്‍ ഉപയോഗിക്കുന്ന ശീലമില്ലാത്തതിനാല്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് മറുവന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ച്
സഹോദരന് ചന്ദ്രന് ആദൂര്‍ പൊലിസില്‍ പരാതി നല്കി. പൊലിസ് കേസെടുത്ത് അന്വേഷണം ആരാഭിച്ചു.
