ബദിയടുക്കഃ കെ പി സി സി യുടെ ആഹ്വാന പ്രകാരം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രഹ സന്ദർശന ജനസമ്പർക്ക പരിപാടിയുടെ ബദിയടുക്ക മണ്ഡലം തല ഉത്ഘാടനം സേവാദൾ സംസ്ഥാന ചെയര്മാന് രമേശൻ കരുവാച്ചേരി വിദ്യാഗിരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തക ലക്ഷ്മി അമ്മയ്ക്ക് ലഘുലേഖയും വാർഡ് കോൺഗ്രെസ് കമ്മിറ്റിയുടെ കൂപ്പൺ കൈമാറി ഉത്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജി ചന്ദ്രഹാസ റൈ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ ഖാദർ മാന്യ,ഗംഗാധര ഗോളിയടുക്ക,യൂത്തകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രെട്ടറി ശ്രീനാഥ് ബദിയടുക്ക,ഗ്രാമപഞ്ചായത്ത് മെമ്പർ ജയശ്രീ പി
ബ്ലോക്ക് സെക്രട്ടറിമാരായ രാമ പട്ടാജെ ചന്ദ്രഹാസൻ മാസ്റ്റർ, മണ്ഡലം നേതാക്കളായ കൃഷ്ണദാസ്,രവി കുണ്ടലമൂല,സതീഷ് പെർമുണ്ടേ,കേശവ ബി ,രാമകൃഷ്ണൻ,ഡെന്നിസ് ഡി സൂസ് തുടങ്ങിയവർ സംസാരിച്ചു വാർഡ് പ്രസിഡന്റ് വിൻസെന്റ് നന്ദി അറിയിച്ചു.
