കുമ്പള: ഖൻസ വുമൺസ് കോളെജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2025 -26 വർഷത്തെ FYUGP പ്രോഗ്രാമുകളുടെ ഉദ്ഘാടനം .കോളേജ് ചെയർമാൻ ഡോ. അബ്ദുൽ ബുഖാരി സി എച്ഛ് നിർവഹിച്ചു. പ്രിൻസിപ്പാൾ താജുദ്ധീൻ കാട്ടൂർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള കൗൺസിലിംഗ് ക്ലാസിനു സലാഹുദ്ധീൻ തങ്ങൾ നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പാൾ നാരായണൻ,കോളേജ് മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി മൂസ്സാ .ബി ചെർക്കള,ട്രഷറർ അഷ്റഫ് ബി.എം,സീനിയർ അസിസ്റ്റൻറ് രൂപാറാണി,മറ്റു ഡിപ്പാർട്ട്മെന്റ് ഹെഡ്മാർ, ,പി.ടി.എ പ്രസിഡൻറ് അഷ്റഫ് കൈന്താർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റോഷ്ന സ്വാഗതവും ഫാത്തിമത്ത് സുമൈറ നന്ദി പറഞ്ഞു.
