
ബദിയടുക്കഃ കുന്നംകുളം സ്റ്റേഷനില്‍ മൃഗീയമായ മര്‍ദ്ദനത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തി ന് നീതി ലഭ്യമാക്കുക, എസ് ഐ ഉള്‍പ്പെടെയുള്ള പൊലിസ് ക്രിമിനലുകളെ സര്‍വ്വീസില്‍ നിന്ന് വിട്ട് ജയിലിലടക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബദിയടുക്ക പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡി സി സി സെക്രട്ടറി സോമശേഖര ജെ.എസ് ഉദ്ഘാടനം ചെയ്തു. ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്യാം പ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു. എന്മകജെ മണ്ഡലം കോണ്‍ഗ്രസ് പ്രസി. ബി.എസ്.ഗാംബീര്‍, ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസി.ശ്യാമ പ്രസാദ് മാന്യ, നേതാക്കളായ പി.ജി.ചന്ദ്രഹാസ റൈ, എം. നാരായണ നീര്ച്ചാല്, ഗംഗാധര ഗോളിയടുക്ക, കാദര്‍ മാന്യ, എം. അബ്ബാസ്, ശ്രീനാഥ്, ഫാറൂഖ്, രജനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
