
.
ബദിയടുക്കഃ വര്‍ഷങ്ങളോളം മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ കഴിയുകയായിരുന്ന ഒരു കുടുംബത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈത്താങ്ങായതോടെ ആ വീട്ടിലേക്ക് വെളിച്ചമെത്തി. ബദിയടുക്ക പഞ്ചായത്ത് പഞ്ചായത്ത് പത്താം വാര്‍ഡ്
വിദ്യാഗിരി-കാടർ ബാപ്പുമൂല്ല ഉന്നതിയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട രാജേഷ്- സുശീല ദമ്പതികൾുടെ കുടുംബമാണ് വൈദ്യുതിയെത്താതെ ഇരുട്ടില്‍ കഴിയുകയായിരുന്നു. കുടുംബത്തിന്റെ ദയനിയവസ്ഥ മനസ്സിലാക്കിയ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി വയറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ച് വെളിച്ചമെത്തിച്ച് മാതൃക പ്രവര്‍ത്തനം നടത്തി.
റിട്ടയര്‍ഡ് അധ്യാപകനും, മുതിർന്ന കോൺഗ്രസ് നേതാവുമായ സരസീരുകാക്ഷൻ നമ്പ്യാര്‍ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ, ശ്രീനാഥ് ബദിയടുക്ക,സതീഷ് പെർമുണ്ടേ ,വാർഡ് പ്രസിഡന്റ് വിൻസെന്റ് വിദ്യാഗിരി, ചന്ദ്രഹാസൻ മാസ്റ്റര്‍ ,രാമകൃഷ്ണൻ, തുടങ്ങിയവർ സംബന്ധിച്ചു.