By പത്മനാഭന് കെ കെ
കൊട്ടിയൂർ ഇളനീർ വരവ് (ഇളനീർക്കാരുടെ വരവ് )
കൊട്ടിയൂര് (കണ്ണൂര് ) :വൈശാഖ മഹോത്സവത്തിലെ പരമപ്രധാനമായ ചടങ്ങുകളാണ്ഇളനീർ വെപ്പും ഇളനീരാട്ടവും ഇളനീർ സമർപ്പിക്കുന്നതിനായി ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതാണ് ഇളനീർ വരവ് . കണ്ണുർ, കോഴിക്കോട് ജില്ലകളിലായി വിവിധ പ്രദേശങ്ങളിലുള്ള നൂറ്റി ഇരുപത്തി ഒന്നോളം ഇളനീർ മഠങ്ങൾ നിന്നാണ് കൊട്ടിയൂരിലേക്ക് ഇളനീർക്കാവുകൾ വരുന്നത് കോട്ടയം നട്ടു രാജ്യത്തിലെ തീയ്യ സമുദായാംഗങ്ങൾക്കു മാത്രമാണ് ഇളനീർ വെപ്പിന് പാരമ്പര്യാവകാശമുള്ളത് ഇളനീർക്കാർ മേടത്തിലെ വിശാഖ് നാൾ മുതൽ (പ്രക്കുഴം ചടങ്ങ് ദിവസം) വ്രതമെടുക്കുന്നു നെയ്യാട്ടം നാൾ മുതൽ വ്രതക്കാർ സംഘം ചേർന്ന് ഇളനീർ മഠങ്ങളിൽ പ്രവേശിക്കുന്നു എടവമാസത്തിലെ തിരുവോണം നാളിൽ ഇളനീർ സംഘം എരുവട്ടിക്കാവിൽ നിന്നും പുറപ്പെടുന്നു ഭൂതഗണനാഥനായ വീരഭദ്രനെ യാഗപൂർത്തികരണത്തിനായും ശിവകോപം തണുപ്പിക്കുന്നതിനുമായി ശിവപുത്രനായ എരുവട്ടിക്കാവ് ദേവൻ അയക്കുന്ന മനുഷ്യഗണങ്ങളാണ് ഇളനീർ വ്രതക്കാർ എന്നാണ് സങ്കൽപ്പം നെയ്യാട്ടത്തിൻ്റെ പിറ്റേന്നാൾ രാവിലെ \”മുക്കിയെന” എന്ന കർമ്മം തുടങ്ങുന്നതോടുകൂടി കഠിനവ്രതം തന്നെ അനുഷ്ഠിക്കുന്നുവ്രതക്കാർ പാദരക്ഷകൾ വർജ്ജിച്ചും സ്വയം പാചകം ചെയ്തും സ്നാനം, ജപം, ദീപാരാധന എന്നീ ആചാര ക്രമങ്ങൾ പാലിച്ചും മഠങ്ങളിൽ തന്നെ കഴിയും ഇളനീർമഠങ്ങൾക്ക് കഞ്ഞിപ്പുര, പടി എന്നു പറയുന്നു പണ്ടുകാലത്തേ ഇളനീർക്കാവുകൾ കൊണ്ടുവരുന്നതിന്പാരമ്പര്യാവകാശികളുണ്ട്എരുവെട്ടിത്തണ്ടാൻ’ ആയിരത്തണാൻ, മുടിശ്ശേരിത്തണ്ടാൻ മേക്കിലേരിത്തണ്ടാൻ, കുറ്റിയിൽത്തണ്ടാൻ കോവിലയത്ത് തണ്ടാൻ തെല്ല തണ്ടാൻ, കുറ്റ്യായാടിത്തണ്ടാൻ, കാവിലയത്തൂര് തണ്ടാൻ
എന്നിവരാണ് ഈ അവകാശികൾ ഇതിൽ എരു വെട്ടിത്തണ്ടാൻ പ്രഥമസ്ഥാനം അർഹിക്കുന്നു എറ്റവുമെടുവിൽ ഇളനീരും എണ്ണയും സമർപ്പിക്കുന്നത് എരുവെട്ടിത്തണ്ടാനാണ്, ഓലമടൽത്തുണ്ടിൻ്റെ ഇരുഭാഗങ്ങളിലും മുമ്മുന്ന് ഇളനീരുകൾ വീതം കൂട്ടിക്കെട്ടി തൂക്കിയതാണ് “ഇളനീർ കാവ് ” കത്തിപ്പുരകളിൽ നിന്നും ഇളനീർക്കാവുകളുമായി പുറപ്പെടുന്നുഇളനീർക്കാർ ദിവസങ്ങളോളം കാൽനടയായി ഇളനീർ വെപ്പിനു മുമ്പായി മന്ദഞ്ചേരിയിൽ എത്തുന്നു ഒരോ സംഘക്കാരും അവിടെ വിശ്രമിക്കുന്നു ളനിർക്കാരുടെ കയ്യിൽ ചൂരൽ, പടിത്തിരിക്ക എന്നിവയുണ്ടാകും ഇരിക്കുന്നതിന്ന വേണ്ടി ഓലകൊണ്ടുമെടഞ്ഞുണ്ടാക്കുന്നതാണ് പടിത്തിരിക്ക, ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കനുള്ള വിസ്താരമേ ഇതിനുണ്ടാകൂ അരയിൽ വെളുത്ത മുണ്ടും ഉത്തരീയവുമാണ് വ്രതക്കാരുടെ വേഷം ഞൊറിവെച്ച പ്രത്യേക തരത്തിലുള്ളപാളത്തൊപ്പി തലയിലിടും പാള കൊണ്ടുതുന്നിയുണ്ടാക്കിയ സഞ്ചി തോളിലിടും കാണിക്കയും മറ്റുoഇതിലാണ് സുക്ഷിക്കുന്നത് പാളകോണ്ടുണ്ടാക്കിയ ഈ സഞ്ചിക്ക് പാഞ്ചി – പോഞ്ചി (പാളസഞ്ചി – പോളസഞ്ചി) എന്നിങ്ങനെ പറയും പഴമക്കാരായ വ്രതക്കാർ നീളൻ കാലുള്ള ഓലക്കുടയും കൈയ്യിലെടുക്കും വ്രതക്കാരുടെ കൂടെ കുടുംബാംഗങ്ങളും അനുഗമിക്കാറുണ്ട്. ഓംകാരം മുഴക്കിയും ഹരിഗേവിന്ദ നാമം ചൊല്ലിയും തന്നാരം പാട്ടുകൾ പാടിയും ഇളനീർക്കാർ പല ദേശങ്ങളിൽ നിന്നു കാലാകാലങ്ങളായി കൊട്ടിയൂരിലെത്തുന്നു
