കാസർഗോഡ്: കേന്ദ്രപദ്ധതികളുടെ വിഹിതം നൽകാനില്ലാത്തതിനാൽ സംസ്ഥാനത്ത് പല ജനക്ഷേമ പദ്ധതികളും മുടങ്ങുകയാണെന്നും പിണറായി സർക്കാർ കേരള ജനതയെ വഞ്ചിക്കുകയാണെന്നും ബിജെപി കാസർഗോഡ് ജില്ലാ അദ്ധ്യക്ഷ എം.എൽ. അശ്വിനി പറഞ്ഞു. പുത്തിഗെ പഞ്ചായത്തിലെ ബി ജെ പി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ
ആയുഷ്മാൻ ഭാരത് വയോജന ഇൻഷുറൻസ്, ജൽ ജീവൻ മിഷൻ, പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതി പോലുള്ളവ കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. പിണറായി വിജയൻ്റെ ഭരണത്തിൽ കേരളം കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കും ജനങ്ങൾ മറുപടി നൽകുമെന്നും അശ്വിനി കൂട്ടിച്ചേർത്തു.
നവീൻ കുമാർ അരിബയൽ അധ്യക്ഷത വഹിച്ചു.
