By ഷാഫി തെരുവത്ത്
കാസർഗോഡ്: മഴ കനത്തതോടെ കാസർഗോഡ് – കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ പല ഭാഗങ്ങളും തകർന്നു. നിരവധി ചെറുതും വലുതുമായ കുഴികളും നിറഞ്ഞതോടെ വാഹന യാത്രക്കാർ കടുത്ത ദുരിതത്തിലും അപകട ഭീഷണിയിലുമായി. ചെമനാട് പാലത്തിൽ നിരവധി കുഴികളും പ്രത്യക്ഷപ്പെട്ടു. മഴക്കാലത്തിന് മുമ്പ് ടാറിംഗ് നടത്തിയും മിനുക്ക് പണി ചെയ്ത റോഡാണ് മഴ തുടങ്ങിയതോടെ തകർന്നത്. മംഗ്ളൂർ, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ചാചക വാത ലോറികൾ, വലിയ ചരക്ക് ലോറികൾ എന്നിവ ഏറ്റവും കൂടുതൽ കടന്നുപോകുന്ന റൂട്ടാണ് ഇത്. ഹൈവേ താത്കാലികമായി അടച്ചിട്ടപ്പോൾ ആ പോയിരുന്ന വാഹനങ്ങളും ഇത് വഴിയാക്കി. ഇരു ചക്ര വാഹനങ്ങളാണ് റോഡ് തകർച്ചയിലും കുഴിയിലും പെട്ട് അപകടത്തിൽ ചാടുന്നത്. രാത്രികാലങ്ങളിലാണ് അപകടസാധ്യത കൂടുതൽ. ഈ ഭാഗങ്ങളിൽ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തതും വലിയ ദുരിതമാകുന്നുണ്ട്. മഴ മാറുന്ന മുറയ്ക്ക് റോഡിലെ അറ്റകുറ്റപണികൾ തീർത്ത് റോഡിലെ അപകടസാധ്യത കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
