കുമ്പളഃ യുവാവ് വീടിന് സമീപത്തെ ഷെഡ്ഡിലെ ഫാനില്‍ തൂങ്ങി മരിച്ചു നിലയിൽ കണ്ടെത്തി. കുമ്പള കുണ്ടങ്കരടുക്കയിലെ വിനയ കുമാര്‍(44)റിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൂലിതൊഴിലാളിയാണ്. കുണ്ടങ്കരടുക്ക ഐ.എച്ച്. ആര്.ഡി കോളേജിന് സമീപമുള്ള ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ട വിനയനെ ഉടന്‍ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതനായ വിജയന്റെയും വിമലയുടെയും മകനാണ്. ഭാര്യ ഭവാനി. മക്കള്‍ഃ ഹര്‍ഷ, വര്‍ഷ. സഹോദരങ്ങള്‍ഃ വിനോദ്, വിനീത, വീണ. കുമ്പള പോലിസ് ഇന്‍ക്വസ്റ്റ് ചെയതു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി
