കാസർഗോഡ് : കുംബഡാജെ പൊടിപ്പള്ളം പൈസാരിയിലെ കൊറഗന്റെ മകന് നാഗേഷ്(33)നെ കാണാതായതായി പരാതി. ഈ മാസം നാലിന് വൈകുന്നേരം 6.30മണിയോടെ കാസര്കോടേക്കാണെന്ന് പറഞ്ഞ് ബസ് കയറി പോയ യുവാവ് പിന്നീട് തിരികെ എത്തിയില്ലത്രെ. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ബന്ധു വീടുകളിലും മറ്റുംഅന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന് രാജേഷ് ബദിയടുക്ക പൊലിസില്‍ പരാതി നല്കി. പൊലിസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
