കണ്ണൂർ : ജില്ലയിലെ മുപ്പതാമത്തെ കേരള ചിക്കൻ ഫാം കൂത്തുപറമ്പ് ബ്ലോക്കിലെ ചിറ്റാരി പറമ്പിൽ പ്രവർത്തനമാരംഭിച്ചു.
കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകയായ ഷൈല ആണ് കേരള ചിക്കൻ സംരംഭത്തിലൂടെ ഒരുപാട് നാളുകൾ ആയുള്ള തന്റെ ആഗ്രഹമായ സ്വയം തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറിയത്.
ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി.
ചിറ്റാരിപ്പറമ്പ് സിഡിഎസ് ചെയർപേഴ്സൺ എൻ ബിൻസി
റോജ എം(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്), വിജിത്ത്. കെ (അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ, കുടുംബശ്രീ) ബിവിത്ത്. കെ.പി (മെമ്പർ സെക്രട്ടറി, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്) ,പ്രദീപൻ സി (വാർഡ് വികസന സമിതി അംഗം), പ്രേമരാജൻ സി (വാർഡ് വികസന സമിതി അംഗം), രേഷ്മ എം, ഷൈജ കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിൻറെ
നേതൃത്വത്തിൽ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച പദ്ധതിക്ക് നിലവിൽ 30 ഫാമുകളാണ് കണ്ണൂർ ജില്ലയിൽ കേരള ചിക്കനുമായി ഇൻറഗ്രേഷൻ ചെയ്തിട്ടുള്ളത്. 40 ലക്ഷത്തിനു മുകളിൽ വരുമാനം കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്.
കുടുംബശ്രീ വനിതകൾ ആയിട്ടുള്ള ഇറച്ചിക്കോഴി കർഷകർക്ക് കേരള ചിക്കൻ കമ്പനി വഴി ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്,തീറ്റ, മരുന്ന് എന്നിവ ലഭ്യമാക്കുകയും 45 ദിവസത്തിനുള്ളിൽ കമ്പനി നേരിട്ട് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തുകയാണ് പദ്ധതി വഴി ചെയ്യുന്നത്. ഇറച്ചിക്കോഴി കർഷകർക്ക് കിലോയ്ക്ക് 13 രൂപവരെ വളർത്തു കൂലിയായി കേരള ചിക്കൻ കമ്പനി നൽകുന്നു.
കേരള ചിക്കനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുകളിൽ/ മുൻസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം
പുതുതായി ഫാം ആരംഭിക്കുന്നവർക്കും ഫാം നവീകരിക്കുന്നവർക്കും കുടുംബശ്രീയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.
