
കുമ്പള.ഏറെനാളത്തെ മുറവിളിക്കുശേഷം ഈ വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സ്പോർട്സ്- ഗെയിംസ് ഇനങ്ങളിൽ കാരംസിനെയും ഉൾപ്പെടുത്തി ഉത്തര വായി.ഏറെ നാളുകളായി മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉൾപ്പടെ ഈ ആവശ്യത്തിനായി നിരന്തരം പഞ്ചായത്ത് അധികൃതരെ സമീപിച്ചു വരികയായിരുന്നു. ഇതേ തുടർന്നാണ് ഈ വർഷം മുതൽ ഗെയിംസ് മത്സരങ്ങളിൽ കാരംസിനെയും ഉൾപ്പെടുത്തിയത്. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഈ തീരുമാനത്തെ മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വാഗതം ചെയ്തു.
പഞ്ചായത്ത് തല കാരംസ് മത്സരം ഈ മാസം 26ന് മൊഗ്രാൽ മാസ്റ്റർ കിംഗ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കും. കേരളോത്സവത്തോ ടനുബന്ധിച്ചുള്ള ഫുട്ബോൾ മത്സരങ്ങളും മൊഗ്രാൽ ജിവിഎച്ച്എസ് “കു ത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തിൽ” വെച്ച് നടക്കും.സെപ്റ്റംബർ 21ന്(നാളെ) രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ തുടങ്ങുകയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.