കണ്ണൂർ : കുടുംബശ്രീ 50 പ്ലസ് കാമ്പയിനിലൂടെ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നു.
ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും എ ഡി എസുകളുടെയും നേതൃത്വത്തിൽ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കൂടുതൽ അയൽക്കൂട്ടങ്ങൾ തുടങ്ങുക. ഓക്സിലറിഗ്രൂപ്പ്, വയോജനങ്ങൾ എന്നിവരുടെ കൂട്ടങ്ങൾ ഉണ്ടാക്കി പുത്തൻ സംരംഭങ്ങൾ തുടങ്ങുക. ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതിയിലൂടെ കൂടുതൽ കുടുംബങ്ങളെ കുടുംബശ്രീയിലേക്ക് എത്തിക്കുക, നിർജീവമായ അയൽക്കൂട്ടങ്ങൾ സജീവമാക്കുക, എന്നിവ വഴിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
നിലവിൽ 48 ലക്ഷം കുടുംബങ്ങൾ ആണ് കുടുംബശ്രീയിൽ അംഗങ്ങൾ ആയി ഉള്ളത്.
941സി ഡി എസ് കുടുംബങ്ങൾ ഉൾപ്പെടെ 1070 സി ഡി എസുകൾ ആണ്കുടുംബശ്രീയിലുള്ളത്.അയൽക്കൂട്ടങ്ങൾ ഗണ്യമായി കുറവുള്ള തീരദേശ മേഖല, ആദിവാസി മേഖല, ഭാഷ ന്യൂന പക്ഷമായ തമിഴ് കന്നട മേഖലകൾ അയൽക്കൂട്ടങ്ങൾ കുറവുള്ള സി ഡി എസുകൾ എന്നിവിടങ്ങളിൽ ആണ് പ്രവർത്തനം കൂടുതലായി നടക്കുന്നത്.

സംസ്ഥാത്തേ തന്നെ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ ഉള്ള ജില്ലയാണ് നിലവിൽ കണ്ണൂർ.
പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറാളം തദ്ദേശിയ മേഖലയിലും മികച്ച രീതിയിൽ കുടുംബശ്രീ പ്രവർത്തിച്ചു വരുന്നു.
തദ്ദേശിയ മേഖലയിൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രൈബൽ ആനിമേറ്റർ, സ്പെഷ്യൽ പ്രൊജക്റ്റ് കോർഡിനേറ്റർ തുടങ്ങിയവരുടെ സഹായത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ കൂടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്.
കൂടുതൽ സംരംഭകരെ ദേശീയ തലത്തിൽ ഉയർത്തി കൊണ്ടുവരുക, വിക്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ രഹിതർക്ക് ജോലി നൽകുക, തദ്ദേശിയ മേഖലയിൽ താമസിക്കുന്ന ജനാവിഭാഗങ്ങളുടെ ജീവിതം പഠനം നടത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആണ് 50പ്ലസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്താൻ പോകുന്ന പ്രവർത്തനങ്ങൾ.
ജൂലൈ 25 ന് ക്യാമ്പയിൻ പൂർണമാകും.
