കണ്ണൂർ :കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉൽപ്പന്നങ്ങൾക്കുള്ള വിപുലമായ വിപണി ഒരുക്കി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി തളിപ്പറമ്പ് നഗരം.
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും തളിപ്പറമ്പ് കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ ഓണശ്രീ വില്ലജ് ഫെസ്റ്റിവലിന് തളിപറമ്പ് ടൌൺ സ്ക്വയറിൽ തുടക്കമായി. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ വില്ലേജ് ഫെസ്റ്റിവൽ വരും ദിവസങ്ങളിൽ നടക്കും. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുടുംബശ്രീ സംരംഭകരുടെയും കാർഷിക ഗ്രൂപ്പുകളുടെയും തനതായ ഉത്പ്പന്നങ്ങളുടെ വിൽപ്പന സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ, സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉൾപ്പെടെയുള്ള കുടുംബശ്രീ, അയൽക്കൂട്ടം ഓക്സിലറി പ്രവർത്തകരുടെ കൾച്ചറൽ ഫെസ്റ്റിവൽ,ബഡ്സ് വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഉൾചേർക്കുന്ന പ്രദർശനങ്ങൾ എന്നിവ വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
തളിപ്പറമ്പ് ടൌൺ സ്ക്വയറിൽ വച്ച് നടന്ന് ഉത്ഘാടന പരിപാടി തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു..നഗരസഭ വൈസ് ചെയർപേഴ്സൺ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷയായി, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ,
കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എം വി ജയൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി റജുല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി വി നബീസ. പൊതുമരാമത്ത് ചെയർപേഴ്സൺ പി പി നിസാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഖദീജ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ഷബിത ടീച്ചർ എന്നിവർ പരിപാടിയിൽ ഡാംബന്ധിച്ചു.
