
കാസർഗോഡ് : ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിയോട് തളങ്കര പള്ളിക്കാലിലെ അബ്ദുറഹിമാന്റെ 15 കോൽ ആഴവും 10 അടി വെള്ളവും ആൾമറ ഉള്ളതുമായ കിണറ്റിൽ നെല്ലിക്കുന്ന് സ്വദേശിയായ ടി.എം.മുനീർ (74 ) അബദ്ധവശാൽ വീഴുകയായിരുന്നു. ഓടിക്കൂടിയ ആൾക്കാരിൽ ഉത്തരപ്രദേശ് സ്വദേശിയായ ലുക്കുമാൻ (30 )കിണറ്റിൽ ഇറങ്ങുകയും നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ മുനീറിനെ വെള്ളത്തിൽ ‘താണുപോകാതിരിക്കാൻ കിണറിൻ്റെ പടവിൽ ചവിട്ടി സുരക്ഷിതമായി പിടിച്ച് നിർത്തുകയായിരുന്നു.. നാട്ടുകാർ ഇവരെ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിൻ്റെയും, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിൻ്റെയും നേതൃത്വത്തിൽ സേന എത്തി കിണറ്റിൽ വീണ് കിടന്നിരുന്നു മുനിറിനെ സേനയുടെ റെസ് ക്യൂനെറ്റിൽ കരയ്ക്ക് എത്തിക്കുകയും അതിന് ശേഷം ലുക്ക് മാനെയും രക്ഷിക്കുകയായിരുന്നു സേനാഗംങ്ങളായ എം.രമേശ,കെ.ആർ അജേഷ് , എ ജെ.അഭയ് സെൻ, എസ് അഭിലാഷ്, പി സി മുഹമ്മദ് സിറാജുദീൻ, ടി. അമ്മൽ രാജ്, ഫയർ വുമൺ കെ ശ്രീജിഷ , ഹോംഗാർഡ് എൻ പി രാകേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
