കന്യപ്പാടി:(കാസർഗോഡ് ) കിണറില്‍ വീണ കോഴികളെ അഗ്നിശമന വിഭാഗം രക്ഷപ്പെടുത്തി.
കന്യാ പാടിയിലെ അബ്ദുള്ള കുഞ്ഞിയുടെ ഏകദേശം 60അടി ആഴമുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ വീണ രണ്ടു പൂവൻ കോഴികളെയാണ് രക്ഷപ്പെടുത്തിയത്. കിണറില്‍ വീണ
കോഴികളെ എടുക്കാൻ ആരുടെയും സഹായം കിട്ടാതെ വന്നപ്പോള്‍ കാസർകോട് അഗ്നിരക്ഷാ സേനയുടെസഹായം തേടുകയായിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജെ .എ അഭയ് സെൻ റെസ്ക്യൂനെറ്റിൽ കിണറ്റിൽ ഇറങ്ങി കോഴികളെ രക്ഷപ്പെടുത്തുകയായിരുന്നു.
സേനാംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാൽ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ ആർ അജേഷ് ,കെ വി ജിതിൻ കൃഷ്ണൻ , ഏ. രാജേന്ദ്രൻ ,കെ വി ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
