കാസർഗോഡ് : സബ്ജില്ലാ കലോത്സവത്തിന് ആഥിത്വം അരുളുന്ന കാസർഗോഡ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ അഞ്ചു ദിവസം നീണ്ട കലോത്സവത്തിന് തിരശീല വീഴും. നഗരമധ്യത്തിൽ ആണെങ്കിലും തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ഉള്ള സ്കൂളിൽ നാലാം ദിവസം കാണികൾ വളരെ കുറവായിരുന്നു. ഏതു പരിപാടിക്കും പൊതുജന ബാഹുല്യം അനുഭവപ്പെടാറുള്ള നഗരത്തിൽ മുഖ്യ വേദി ഉൾപ്പെടെ കാണികളുടെ അഭാവം അത്ഭുതമായി….അവസാന ദിവസമായ നാളെയാണ് നാടകം, ഒപ്പന ഉൾപ്പെടെയുള്ള ജനപ്രിയ പരിപാടികൾ..
