ബദിയടുക്ക : കേന്ദ്ര മെഡിക്കൽ കമ്മിഷൻ്റെ അംഗീകാരം കിട്ടിയെങ്കിലും നാട്ടിലെ സാധരണ രോ ഗി കാസറഗോഡ് മെഡിക്കൽ കോളേജിൽ ജനങ്ങൾക്ക് വേണ്ടത് ചികിത്സാ സൗകര്യമുളള ആശുപത്രിയാണെന്ന് : യുഡിഎഫ് നേതാക്കൾ പറഞ്ഞു. ആശുപത്രി കെട്ടിടം പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ വലിയ അമർഷമുണ്ട്. സംസ്ഥാന സർക്കാർ
കറാറ്കാരന് പണം കൊടുക്കാത്തത് കൊണ്ട് കെട്ടിട നിര്‍മ്മാണ പ്രവൃത്തി പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാന സർക്കാർ സാങ്കേതികത്വം പറഞ്ഞു പ്രവർത്തി നീട്ടികൊണ്ട് പോവുകയാണ്.
തെരെണെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് ആര്യോഗമന്ത്രി പ്രഖ്യപനങ്ങൾ നടത്തുന്നതല്ലാതെ ആശുപത്രി കെട്ടിടം യാഥാർത്ഥ്യമായിട്ടില്ല.
നാട്ടിലെ സാധാരണ രോഗികൾക്ക് ഉപകാരമാവുന്ന മെഡിക്കൽ കോളേജ് ആശുപത്രി എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് യു ഡി എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി
കാസര്‍കോട് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ മാഹിൻ കേളോട്ട് ,
എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമശേഖര ജെ.എസ്, അൻവർ ഓസോൺ, ശ്യാം പ്രസാദ് മാന്യ, ആയിഷ പെർള, ഹമീദ് കെടഞ്ചി, രവി കുണ്ടാല്‍മൂല , സതീഷ് സംബന്ധിച്ചു
