
കാസർഗോഡ്: അഞ്ച് ദിവസങ്ങളിലായി നടന്ന കാസർഗോഡ്
ഉപജില്ല കലോത്സവ സമാപന സമ്മേളനം ഉദുമ എംഎൽഎ അഡ്വക്കേറ്റ് സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. അബ്ബാസ് ബീഗംഅധ്യക്ഷത വഹിച്ചു.
അഡ്വ സരിത എസ്. എൻ , സിദ്ധിഖ് ചക്കര, ലളിത എം, കാസർകോട് എ.ഇ.ഒ
അഗസ്റ്റിൻ ബർണാഡ് മൊന്തേരോ,
പി.ടി.എ പ്രസിഡൻ്റ്
എൻ.കെ ഉദയകുമാർ
സ്ഥിരം സമിതി പെയർമാൻ ഖാലിദ് പച്ചക്കാട്
സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുൾ റഹിമാൻ
പ്രിൻസിപ്പാൾ പി.കെ. സുനിൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ ഓല മെടയിൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം അഡ്വക്കേറ്റ്.സി എച്ച് കുഞ്ഞമ്പു എം.എൽ.എ. നിർവഹിച്ചു.
പ്രധാനാധ്യാപിക എ ഉഷ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ
ടി. മധു പ്രശാന്ത് നന്ദിയും പ്രകാശിപ്പിച്ചു.
അറബിക് ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻമാർ :
ടി.ഐ. എച്ച് എസ്.എസ് നായൻമാർ മൂല (201 പോയിൻ്റ്)
റണ്ണേഴ്സ്- ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ (193)
സംസ്കൃതം ഓവറോൾ – എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ്. എസ്. എടനീർ(159)
റണ്ണർസ് – ജി.എച്ച്.എസ്. എസ് ചെമ്മനാട്(144)
ഇവർക്കുള്ള ട്രോഫികൾ വേദിയിൽ വിതരണം ചെയ്തു.

