
കാസറഗോഡ്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മിഷൻ-25 പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് കെപിസിസി നിർദ്ദേശപ്രകാരം കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച നേതൃയോഗം യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ,യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.ഖാലിദ്, അർജുനൻ തായലങ്ങാടി, ബി.എ ഇസ്മായിൽ, മുനീർ ബാങ്കോട്, ഹനീഫ ചേരങ്കൈ, ഷാഹുൽ ഹമീദ്.എ, കമലാക്ഷ സുവർണ്ണ, കുഞ്ഞി വിദ്യാനഗർ, ഖാൻ പൈക്ക, ഉഷ.എസ്, വസന്തൻ അജക്കോട്, എം.പുരുഷോത്തമൻ നായർ, അബ്ദുൾ റസാക്ക്, യു. വേലായുധൻ, അഡ്വ. ജവാദ് പുത്തൂർ, ആബിദ് എടച്ചേരി, അബ്ദുൾ സമദ്.എ, പി.ബാലകൃഷ്ണൻ, ധർമ്മധീര.എം, അബ്ദുൾ റഫീഖ്, ഹനീഫ കാട്ടുകൊച്ചി, സന്തോഷ് ക്രാസ്റ്റ, അഹമ്മദ് ചൗക്കി, ഷാഹിദ് പുലിക്കുന്ന് എന്നിവർ സംസാരിച്ചു.