കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കോഴിക്കോട്ടെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.. പരേതരായ കുട്ട്യന്‍ -ചിരുത ദമ്പതികളുടെ മകനാണ്.വിദ്യാനഗര്‍ ചാലയിലയിരുന്നു താമസം. മേല്‍പ്പറമ്പ് പള്ളിപ്രം സ്വദേശിയാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്നു.നാട്ടില്‍ വന്നതിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, യു ഡി എഫ് കാസര്‍ഗോഡ് മണ്ഡലം കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: സരോജിനി. മക്കള്‍: ശീതള്‍, സിമി, ഡോ.ശ്വേത. മരുമക്കള്‍: ഉള്ക്കര്ഷ് ( നെതര്‍ലന്‍ഡ്സ്) വിനയ് (ഓസ്ട്രലിയ), ഡോ. രാഹുല്‍ (കോഴിക്കോട്) സഹോദരങ്ങള്‍: ഉമേശന്, ഭാസ്കരന്, ബാലകൃഷ്ന്ന്ന്, പുഷ്പ , പരേതയായ ലീല
