കുമ്പളഃ കാറും സ്കൂട്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഉപ്പള സ്വദേശി മരിച്ചു. ഉപ്പള പ്രതാപ് നഗറിലെ നവീന്‍ ആചാര്യ (52)യാണ് മരിച്ചത്. ഇന്നലെ (ശനിയാഴ്ച )വൈകുന്നേരം 6.45മണിയോടെ ആരിക്കാടി ദേശീയ പാതയിലാണ് അപകടം. മര പണിക്കാരനായ നവീന്‍ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ ള്വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാരായണ ആചാരിയുടെയും രുക്മിണിയുടെയും മകനാണ്. ഭാര്യഃ ജ്യോതി.മക്കള്‍ഃ ഹര്ഷകിരണ്, മാനസ. സഹോദരങ്ങള്‍ഃ പ്രതീപ്, ദിനേശ്, ഹര്‍ഷ, ചന്ദ്ര, ശാന്ത,വിദ്യ.
