കാസർഗോഡ്:മലയാളികൾ എന്നും ഏറ്റവും കൂടുതൽ വായിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളാണെ ന്നും ബഷീറിൻ്റെ ജീവിതം വളരെ കൃത്യമായി വരച്ച് കാട്ടിയതാണ് ഒരോ കൃതികളും അതിനാൽ എക്കാലവും അത് വായിച്ച് കൊണ്ടേയിരിക്കുമെന്നും അസ്രി റിഹാബിലിറ്റേഷൻ ചീഫ് കോർഡിനേറ്റർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ അഭിപ്രായപ്പെട്ടു.
അസ്രി സ്ക്കൂൾ ഫോർ ഡിഫറൻ്റെലി ഏബിൾഡിൽ ബഷീർ ചരമദിനത്തിനോട് അനുബന്ധിച്ച്
നടന്ന അനുസ്മരണവും കുട്ടികളുടെ പരിപാടിയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ബഷീർ കൃതികളിലെ ഓരോ കഥാപാത്രങ്ങൾക്കും ജീവൻ പകർന്ന് വിദ്യാർത്ഥികൾ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി
നവ്യ ടീച്ചർ അധ്യക്ഷത വഹിച്ചു
അശ്വനി ടീച്ചർ സ്വാഗതവും ആവണി ടിച്ചർ നന്ദിയും പറഞ്ഞു
