
കണ്ണൂർ : കണ്ണപുരം കീഴറയിൽ വാടക Nursing സ്ഫോടനം നടന്ന സംഭവത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്ന ആൾ നൽകിയ പരാതിയിൽ പോലീസ് കേസ് ഫയൽ ചെയ്തു. വീട് വാടകക്ക് എടുത്ത അനൂപ് മാലിക് എന്ന ആളെ കേസിൽ പ്രതി ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജ പേർ ആണെന്നും മുൻപും സ്ഫോടന കേസുകളിൽ പ്രതിയായ അലവിൽ സ്വദേശി അനൂപ് ആണ് ഇവിടെ താമസിച്ചിരുന്നത് എന്നും വിവരമുണ്ട്. ഉത്സവങ്ങൾക്ക് ഉൾപ്പെടെ പടക്കം എത്തിക്കുന്ന ആളാണ് അനൂപ്.മുൻപത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്തു പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു Posts ആക്ഷേപമുണ്ട്.ഇയാളുടെ തൊഴിലാളി ചാലട് സ്വദേശി മുഹമ്മദ് ആശാമാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കീഴാരയിലെ വീട്ടിൽ ഉഗ്ര സ്ഫോടനം നടന്നത്. വീടിന്റെ ഒരു ഭാഗം തകർന്ന സ്ഫോടനത്തിൽ ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ കണ്ടെത്തുയായിരുന്നു. ബോംബ് നിർമാണതിനിടെ സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്ത് വന്ന സൂചനകൾ.
