ബദിയടുക്കഃ ഓട്ടോ റിക്ഷയില്‍ കടത്തുന്നതിനിടെ 1.312 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ ബദിയടുക്ക പൊലിസ് അറസ്റ്റ്ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. പുത്തിഗെ അംഗഡിമുഗര്‍ പെര്ലാടത്തെ റിഫായി (42)യാണ് അറസ്റ്റിലായത്.ബാപ്പാലിപൊനത്തെ സഹദ് എന്ന അദ്ദു ഓടി രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. ഇന്നലെ (ചൊവ്വാഴ്ച )രാത്രി 11.25മണിയോടെ ചെര്‍ക്കള -ബദിയടുക്ക റോഡിലെ ചര്‍ലടുക്ക ബസ് സ്റ്റോപിന് സമീപം സംശയ സാഹചര്യത്തില്‍ കണ്ട ഓട്ടോ റിക്ഷക്കരികില് പൊലിസ് വാഹനം നിര്‍ത്തുന്നത് ശ്രദ്ധയില്‍ പ്പെട്ട സഹദ് ഓടി രക്ഷപ്പെരടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓടി പോയ ആളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
