കണ്ണൂർ : ഇത്തവണ ഓണം കളറാക്കാൻ ഗിഫ്റ്റ് ഹാമ്പറുകളുമായി കുടുംബശ്രീ പോക്കറ്റ് മാർട്ട്.
കുടുംബശ്രീയുടെ ഓൺലൈൻ വിപണന സംവിധാനമായ പോക്കറ്റ് മാർട്ട് വഴി ഗിഫ്റ്റ് ഹാമ്പറുകളും കുടുംബശ്രീ ഉത്പന്നങ്ങളും ഇനി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും.
ഓഗസ്റ്റ് നാലിന് പ്രവർത്തനമാരംഭിച്ച പോക്കറ്റ് മാർട്ടിൽ നിന്നും ജില്ലയിൽ ഇത് വരെ ആയി 153 ഓർഡറുകൾ ആണ് ഗിഫ്റ്റ് ഹാമ്പറുകൾക്ക് മാത്രമായി ലഭിച്ചത്.
ചിപ്സ്, ശർക്കര വരട്ടി 250 ഗ്രാം,പായസം മിക്സ് 2 പാക്ക്, സാമ്പാർ മസാല 100 ഗ്രാം, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി 250ഗ്രാം, വെജ് മസാല 1 പാക്ക് എന്നിവ അടങ്ങിയതാണ് ഒരു ഗിഫ്റ്റ് ഹാമ്പർ.
ഗിഫ്റ്റ് ഹാമ്പർ കൂടാതെ
കുടുംബശ്രീ ഭക്ഷ്യ ഉത്പന്നങ്ങൾ, ഡിഷ് വാഷ്, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പായസം കിറ്റ്, ചെറുധാന്യ മൂല്യ വർധിത ഉത്പന്നങ്ങൾ, ഹെൽത്ത് മിക്സ്, ഐ എഫ് സി പ്രോഡക്ടസ്, ആഭരണങ്ങൾ, എന്നിവ പോക്കറ്റ് മാർട്ട് വഴി ഓർഡർ ചെയ്യാം.
നിലവിൽ ഷിപ് റോക്കറ്റ് ആണ് പോക്കറ്റ് മാർട്ട് ഉത്പന്നങ്ങൾ ഡെലിവറി ചെയ്യുന്നത്.
കുടുംബശ്രീ കൺസോർഷ്യം സംരംഭകർ ആണ് പാക്കിങ് പ്രവർത്തനങ്ങൾ ചെയ്യുന്നത്.

ഓണം പ്രമാണിച്ച് വൻ വിലക്കുറവിൽ ആണ് ഉത്പന്നങ്ങൾ എത്തുന്നത്.
ഓണത്തിന് ശേഷം രണ്ടാം ഘട്ടമായി പച്ചക്കറികളും പോക്കറ്റ് മാർട്ട് വഴി ലഭ്യമാകും.
അപ്ലിക്കേഷൻ വഴി കുടുംബശ്രീ സംരംഭകരെ ബന്ധപ്പെടാനും, പരാതികൾ നൽകുന്നത്തിനുമുള്ള ഓപ്ഷനും ലഭ്യമാണ്. കൂടാതെ കുടുംബശ്രീ പ്രവർത്തനങ്ങളെ പറ്റി അറിയുന്നതിനും കുടുംബശ്രീ ഹോട്ടലുകൾ, ആഴ്ച ചന്തകൾ എന്നിവയെ പറ്റിയുള്ള വിവരങ്ങളും പോക്കറ്റ് മാർട്ട് വഴി അറിയാം.
പ്ലേ സ്റ്റോറിൽ നിന്നും പോക്കറ്റ് മാർട്ട് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഗിഫ്റ്റ് ഹാമ്പറുകളും ഉത്പന്നങ്ങളും ഓർഡർ ചെയ്യാം.
