ബേഡകംഃ ഓട്ടോ റിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളഞ്ചി നിടുകുഴിലെ അനീഷ് (45)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബെത്തൂല്പാറയില് നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥികളേയും കയറ്റി പോവുകയായിരുന്ന ഓട്ടോ റിക്ഷയ്ക്ക് പിറകില്‍ കാറിടിച്ച് അപകടമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.അപകടം നടന്ന ഉടന്‍ പള്ളഞ്ചിയിലെത്തിയ അനീഷ് വിജനമായ സ്ഥലത്തെത്തി ആസിഡ് കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ട അനീഷിനെ നാട്ടുകാര്‍ കാസര്‍കോട് ആസ്പത്രിയിലേക്കും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ശേഖരന് നായരുടെയും കമലാക്ഷിയുടെയും യകനാണ്. ഭാര്യഃ വീണ. മക്കള്‍ഃ ആരവ്, ധീരവ്. സഹോദരങ്ങള്‍ഃ ലളിത, രതീഷ്.
