മുള്ളേരിയ : (കാസർഗോഡ് )
ഇന്ന് രാവിലെ മുള്ളേരിയ ആളന്തടുക്ക ഹൈവേ റോഡിൽ ആദൂരിൽ നിന്നും മുള്ളേരിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയുടെ മുകളിലേക്ക് റോഡ് അരികിൽ നിന്നിരുന്ന വലിയ കൂറ്റൻ അക്കേഷ്യ മരം വീണ് ഡ്രൈവർ അബ്ദുള്ള കുഞ്ഞി(42)ക്ക് സാരമായി പരിക്കേറ്റു. കാസറഗോഡ് നിന്നും അഗ്നിരക്ഷാ സേന എത്തി . സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണിരുന്ന മരം മുറിച്ചു നീക്കി. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ജിത്തു തോമസ് , കെ വി . ജിതിൻകൃഷ്ണൻ , ഒ കെ. പ്രജിത്ത് , വി . വി .ഉണ്ണികൃഷ്ണൻ എന്നിവർ ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു
