കാസർഗോഡ് : ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിലുള്ള കാലത്താണ് കാസർഗോഡ് ജില്ലയുടെ വികസനത്തിന് ഊന്നൽ നൽകി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ജില്ല രൂപീകരിച്ചത് മുതൽ ജില്ലയിൽ പുതിയ താലൂക്കുകൾ അനുവദിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ട് എൻജിനീയറിങ് കോളേജുകളും ഗവൺമെന്റ് കോളേജുകളും ആരംഭിച്ചതും യുഡിഎഫ് ഭരണകാലത്താണ്.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് മെഡിക്കൽ കോളേജ് അനുവദിച്ചു. ഒൻപത് വർഷത്തെ ഇടത് ഭരണം വിദ്യാഭ്യാസം ആരോഗ്യം ഗതാഗതരംഗം ഉൾപ്പെടെയുള്ള സർവ്വ മേഖലകളും തകർത്തു തരിപ്പണമാക്കിഎന്നും കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന നാഷണൽ ഹൈവേ നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ്. നിർമ്മാണത്തിൽ ഉണ്ടായ അപാകതകൾ മാത്രമല്ല റോഡ് നിർമ്മാണത്തിന്റെ പേരിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കിക്കൊണ്ട് അശാസ്ത്രീയമായി കുന്നുകൾ നിരപ്പാക്കുകയും കല്ലും മണ്ണും മണലും കുഴിച്ചെടുത്ത് നാട്ടുകാർക്ക് വൻ ഭീഷണിയായി റോഡ് നിർമ്മാണം മാറിയിരിക്കുകയാണ്.
കീം പരീക്ഷയിൽ ഇടതു ഗവൺമെന്റിന്റെ പിടിപ്പുകേടുകളുടെ പര്യായമായി പിണറായി ഗവൺമെന്റ് മാറിയിരിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതീക്ഷയെ ഗവൺമെന്റ് തകിടം മറിച്ചിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി .
രൂക്ഷമായ വിലക്കയറ്റം ,തൊഴിലില്ലായ്മ ,പിൻവാതിൽനിയമനം ,കാർഷികമേഖലയിലെ പ്രതിസന്ധി ,വന്യമൃഗ അക്രമങ്ങൾ ,പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കൽ ,ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടുകൾ ,ആശാവർക്കർമാരോടുള്ള അവഗണന ,ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ തകർച്ച തീരദേശ മേഖലയിലെ പ്രശ്നങ്ങൾ ,തൊഴിലാളി ക്ഷേമനിധി ബോഡുകലളെ നോക്കുകുത്തിയാക്കി ,പെൻഷൻ മുടങ്ങി,മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം എന്നിങ്ങനെ ഭരണപരാജയത്തിനെ വേലിയേറ്റം തുടരുന്ന കേന്ദ്ര -സംസ്ഥാന ഭരണത്തിനെതിരെ പതിനാല് ജില്ലകളിലും കെപിസിസി നടത്തുന്ന സമരസംഗമത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ‘സമരസംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആസന്നമായ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു ഭരണത്തിനെതിരെ കേരള ജനത പ്രതികരിക്കുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽ കുമാർ എം എൽ എ ,ഷാഫി പറമ്പിൽ എംപി ,രാജ്മോഹൻ ഉണ്ണിത്താൻ എംപി ,കെപിസിസി ജനറൽ സെക്രട്ടറി അഡ്വ : സോണി സെബാസ്റ്യൻ നേതാക്കളായ ഹകീം കുന്നിൽ ,കെ നീലകണ്ഠൻ ,അഡ്വ :സുബ്ബയ്യ റായ് ,രമേശൻ കരുവാച്ചേരി ,എ ഗോവിന്ദൻ നായർ ,എം അസൈനാർ ,എം സി പ്രഭാകരൻ ,കരിമ്പിൽ കൃഷ്ണൻ ,കെ വി ഗംഗാധരൻ ,മീനാക്ഷി ബാലകൃഷ്ണൻ ,ശാന്തമ്മ ഫിലിപ്പ്, അഡ്വ : എ ഗോവിന്ദൻ നായർ ,പി ജി ദേവ് ,സാജിദ് മവ്വൽ ,അഡ്വ : കെ കെ രാജേന്ദ്രൻ ,ജയിംസ് പന്തമാക്കൽ ,ബി പി പ്രദീപ് കുമാർ ,സോമശേഖര ഷേണി , സി വി ജയിംസ് ,വി ആർ വിദ്യാസാഗർ ,അഡ്വ : പി വി സുരേഷ് ,ഹരീഷ് പി നായർ ,ടോമി പ്ലാച്ചേരി ,മാമുനി വിജയൻ , കെ വി സുധാകരൻ , കെ പി പ്രകാശൻ ,സുന്ദര ആരിക്കാടി ,ഗീത കൃഷ്ണൻ ,ധന്യ സുരേഷ് ,ഡി എം കെ മുഹമ്മദ് ,എം രാജീവൻ നമ്പ്യാർ ,വി ഗോപകുമാർ ,ടി ഗോപിനാഥൻ നായർ ,കെ വി ഭക്തവത്സലൻ ,മധുസൂദനൻ ബാലൂർ ,ഉമേശൻ വേളൂർ ,ജോയ് ജോസഫ് ,കെ വി വിജയൻ ,മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .