By എ. പി. വിനോദ്
കാഞ്ഞങ്ങാട് : ഒരു കുടുംബത്തിലെ മൂന്നു റബ്ബർ സംസ്കരണത്തിനു ഉപയോഗിക്കുന്ന ആസിഡ് കഴിച്ചു ആത്മഹത്യ ചെയ്തു. ഒരാൾ ഗുരുതര നിലയിൽ ആശുപത്രിയിൽ ആണ്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. കോടോം ബെളൂർ പഞ്ചായത്തിലെ പാറക്കളായിയിൽ കർഷകരായ ഗോപി മുലനിവേദ് (56),ഭാര്യ കെ വി ഇന്ദിര (54), മൂത്ത മകൻ രാജനീഷ് (36),എന്നിവരാണ് മരിച്ചത്. ഇളയ മകൻ രാഗേഷ് (35) ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ്. അമ്പലത്തറ പോലീസ് പറയുന്നത് അനുസരിച്ചു, ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കുടുംബം ആസിഡ് കഴിച്ചതായി കണക്കാക്കുന്നത്. തുടർന്ന് രാഗേഷ് പാറക്കളായി ടൗണിൽ പലചരക്കു കട നടത്തുന്ന അമ്മാവനും അയൽവാസി യുമായ നാരായണനെ ഫോണിൽ വിളിക്കുകയായിരുന്നു. നാരായണനും മറ്റൊരു അയൽ വാസിയുമായ അശോകനും അശോകന്റെ ജീപ്പിൽ നാലുപേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഗോപി മരിച്ചിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം മറ്റുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോകവേ ഇന്ദിരയും ആശുപത്രിയിൽ വച്ചു രാജനീഷും മരിച്ചു. പരിചയക്കാരുടെയും അയൽക്കാരുടെയും അഭിപ്രായത്തിൽ അധ്വാനികളായ കുടുംബത്തിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പ്ലസ് ടൂ വരെ പഠിച്ച രാജനീഷും രാജഷും കാഞ്ഞങ്ങാട് ടൗണിൽ വ്യത്യസ്ത പലചരക്കു കടകളിൽ ജീവനക്കാരായിരുന്നു.
