by അശോക് നീർച്ചാൽ
ബദി യടുക്ക : ഭൂരഹിത കേരളം പദ്ധതി പ്രകാരം റവന്യൂ അധികൃതര്‍ അനുവദിച്ച സ്ഥലത്ത് വീട് നിര്‍മ്മിച്ച് താമസമാക്കിയ കുടുംബംഗങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന് ആശങ്ക.
ബേള വില്ലേജ് വില്ലേജ് ഓഫീസിലേക്ക് ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങള്‍
ജുലൈ 25 രാവിലെ 10ന് മാര്‍ച്ച് നടത്തും. ബേള വില്ലേജിലെ ഏണിയര്‍പ്പ്
ലൈഫ് ഹൗസ് വില്ലയിലെക്കുള്ള റോഡും, കിടപാടവും സ്യകാര്യ വ്യക്തിയുടെ കൈയേറ്റ ശ്രമം തടയുക, പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നൽകിയ സ്ഥലവും വീടും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങള്‍
രൂപീകരിച്ച ആക്ഷൻ കമ്മറ്റിയുടെ നേതൃ ത്വത്തിലാണ് മാര്‍ച്ച്. 2014 ൽ സർക്കാർ ഭൂരഹിത കേരളം പദ്ധതി പ്രകാരം നൽകിയ സ്ഥലത്ത് ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ലഭിച്ച 58 കുടുംബങ്ങള്‍ ഇവിടെ താമസിച്ച് വരുന്നു. റോഡും,
നാലു വീടുകളുള്ള സ്ഥലവും
50 സെൻ്റ് സ്ഥലം തൻ്റെതാണെന്ന തരത്തിൽ കയ്യേറാനുള്ള ശ്രമത്തിലാണ് സ്വകാര്യ വ്യക്തിയെന്നാണ് കുടുംബംഗങ്ങളുടെ പരാതി. കഴിഞ്ഞ പത്തു വർഷത്തിലേറെയായി അവകാശവാദവുമായി രംഗത്ത് വരാത്ത
വ്യക്തി റീസർവ്വേയുടെ മറവിൽ റവന്യൂ അധികാരികളെ കൂട്ടുപിടിച്ച് സ്ഥലം സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെ
ജില്ലാ കലക്ടർക്ക് ഉൾപെടെ പരാതി നൽകാനും ആക്ഷൻ കമ്മറ്റി തീരുമാനിച്ചു. രൂപകരണ യോഗം
അബ്ദുൽ ലത്തീഫ് ലൈഫ് ഹൗസ് വില്ല അധ്യക്ഷത വഹിച്ചു. മുഹമ്മദ് നാസിർ സ്വാഗതം പറഞ്ഞു. അഡ്വക്കെറ്റ് പ്രകാശ് അമണ്ണായ, സുബൈർ ബാപ്പാലി പ്പൊനം സംസാരിച്ചു. അബ്ദുൽ ലത്തീഫ്
ചേയർമാനും, സീനത്ത് കൺവീനറായി
ലൈഫ് ഹൗസ് വില്ലയിലെ58 കുടുംബാംഗങ്ങൾ ഉൾക്കൊള്ളുന്ന ആക്ഷൻ കമ്മറ്റിക്കാണ് രൂപ്പം നൽകിയത്.
