കണ്ണൂർ : എൽഡേഴ്സ് കമ്യൂണിറ്റി
ഗ്രൂപ്പിന്റെ പ്രഥമ സംഗമം കണ്ണൂർ ബ്രോഡ്ബീൻ ഹോട്ടലിൽ നടന്നു. കെ വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാതലത്തിലെ മുതിർന്നവരുടെ ആദ്യ വാട്സ്ആപ്പ് കൂട്ടായ്മ ആണിത്. നിലവിൽ മുന്നൂറോളം അംഗങ്ങൾ ഉണ്ട്.
മുതിർന്നവരുടെ ഒറ്റപ്പെടൽ മാനസീക അവസ്ഥ മാറ്റിയെടുത്ത് മാനസീക ഉല്ലാസത്തിനായി തൻ്റേതായ കഴിവുകൾ പ്രകടിപ്പിക്കാനും മുതിർന്ന പൗരൻമാർക്ക് സന്തോഷിക്കാനുമുള്ള ഇടം ഉണ്ടാക്കുകയാണ് സംഗമത്തിൻ്റെ ലക്ഷ്യം.
പ്രസിഡൻ്റ് പ്രേമൻ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമാ താരം ഇല്ലിക്കട്ട് നമ്പൂതിരി വിശിഷ്ടാതിഥിയായി. കണ്ണൂർ എൽഡേഴ്സ് കമ്യൂണിറ്റി ഭാരവാഹികളായ സജീവൻ ചെല്ലൂർ, ബാബുരാജ്, വേണുഗോപാൽ, ബാലൻ കെ നമ്പ്യാർ, ഗോപിനാഥ കുറുപ്പ്, സജീവൻ പി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.ജില്ലാതലത്തിലെ മുതിർന്നവരുടെ ആദ്യ വാട്സ്ആപ്പ് കൂട്ടായ്മ ആണിത്. നിലവിൽ മുന്നൂറോളം അംഗങ്ങൾ ഉണ്ട്.
മുതിർന്നവരുടെ ഒറ്റപ്പെടൽ മാനസീക അവസ്ഥ മാറ്റിയെടുത്ത് മാനസീക ഉല്ലാസത്തിനായി തൻ്റേതായ കഴിവുകൾ പ്രകടിപ്പിക്കാനും മുതിർന്ന പൗരൻമാർക്ക് സന്തോഷിക്കാനുമുള്ള ഇടം ഉണ്ടാക്കുകയാണ് സംഗമത്തിൻ്റെ ലക്ഷ്യം.
പ്രസിഡൻ്റ് പ്രേമൻ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമാ താരം ഇല്ലിക്കട്ട് നമ്പൂതിരി വിശിഷ്ടാതിഥിയായി. കണ്ണൂർ എൽഡേഴ്സ് കമ്യൂണിറ്റി ഭാരവാഹികളായ സജീവൻ ചെല്ലൂർ, ബാബുരാജ്, വേണുഗോപാൽ, ബാലൻ കെ നമ്പ്യാർ, ഗോപിനാഥ കുറുപ്പ്, സജീവൻ പി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
