എറണാകുളം : ദളിത് ജനാധിപത്യ ചിന്തകനും എഴുത്ത്കാരനുമായ കെ എം സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇടുക്കി വെള്ളിയാമാറ്റം പഞ്ചായത്തിൽ കുന്നത്ത് മാണിക്കാന്റെയും കോതയുടെയും മകനായി 1949 മാർച്ച് 10 നാണ് ജനനം. 1969 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടർന്ന് രണ്ട് പതിറ്റാണ്ട് കാലം സി ആർ സി സി പി ഐ ( എം എൽ )പ്രസ്ഥാനത്തിന്റെ സംഘാടകരിൽ ഒരാൾ ആയിരുന്നു. 1975 ൽ അടിയന്തിരാവസ്ഥക്കാലത്ത് 17 മാസം ജയിൽ വാസം അനുഭവിച്ചു. നിരവധി ദളിത് സംഘടനകളുടെ നേതൃ നിരയിൽ പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” കടുത്ത ” എന്ന പേരിൽ ആത്മകഥ രചനയിൽ ആയിരുന്നു.
