കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യ
മന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം വെള്ളിയാഴ്ചസംസ്ഥാന വ്യാപകമായി ആചരിക്കും. ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയില്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന അനുസ്മരണയോഗം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. പുതുപ്പള്ളി സെന്റ് ജോർജ് പള്ളി മൈതാനത്ത് രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചന. തുടർന്നാണ് അനുസ്മരണയോഗം.
