മഞ്ചേശ്വരംഃ ആൾട്ടോ കാറിൽ കടത്തിയ 86.4 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. കാസർഗോഡ് ബെദിരടുക്കയിലെ ബി.പി.സുരേഷ്(44)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏറെ വൈകി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യവുമായി യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസർ ജിജിൻ എം.വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുരാജൻ പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത് സുനിൽകുമാർ എന്നിവരും എക്സൈസ് കെമു യൂണിറ്റ് അസി: ഇൻസ്പെക്ടർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ, സി ഇ ഒ വിഷ്ണു,പ്രിവൻ്റീവ് ഓഫിസർ ഡ്രൈവർ സുമോദ് എം വി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

