കാസർഗോഡ് : ചേർക്കള പാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു. ബെള്ളൂറടുക്കയിലെ ഹസൈനാറിന്റെ മകൻ മിഥിലാജ് (11) ആണ് മരിച്ചത്. ആലമ്പാടി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം ചാലിൽ കുളിക്കാൻ പോയതാണത്രേ. ഇതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. വിദ്യാനഗർ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീറ യാണ് മാതാവ്. സഹോദരങ്ങൾ : സാബിത്ത്, ബാസിത്ത്, ബാസില, സഹല.
