By അശോക് നീർച്ചാൽ
പൈക്ക : (കാസർഗോഡ് ).സാമൂഹ്യ സാംസ്കാരിക രംഗത്തു കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു വരുന്ന പൈക്ക മൈത്രി സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം ഉത്രാട നാളിൽ ബദിയടുക്ക അസ്സീസി സ്നേഹാലയത്തിലെ അമ്മമാരോപ്പം ആയിരുന്നു.
വിവിധ പരിപാടികളും ഓണ സദ്യയും ഒരുക്കിയിരുന്നു.
ബദിയടുക്ക എസ് ഐ, അഖിൽ ടി ഉദ്ഘാടനം ചെയ്തു.
മൈത്രി പൈക്ക പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
സ്നേഹാലയത്തിലെ സിസ്റ്റർ ബീനയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ബദിയടുക്ക സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെ ശ്രുതി, ചെങ്കളാ പഞ്ചായത്ത് മെമ്പർ ചിത്രകുമാരി, മൈത്രി പൈക്ക ഭാരവാഹികളായ ഓ പി ഹനീഫ, നിത്യൻ നെല്ലിത്തല, റഹ്മാൻ ചാത്തപ്പാടി, ബഷീർ പാറത്തോട്, ബി ഗംഗാധരൻ, ബി കെ ഇബ്രാഹിം, സുഹ്റ കൊയർകൊച്ചി, രാജേഷ് ചാത്തപ്പാടി, രാധ, സുനിത തുടങ്ങിയവർ സംസാരിച്ചു.
