By റോയ് തോമസ്
മുംബൈ : ഇസ്രയേലിനോടും അമേരിക്കയോടും നെഞ്ചുഉറപ്പോടെ പോരാടിയ ഇറാനെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനു നേരെ ഒളിയംബ് എയ്തും ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ആത്മാഭിമാനവും ധൈര്യവും എന്താണെന്ന് ഇറാന് ലോകത്തിനു കാട്ടിക്കൊടുത്തു എന്നും ഇന്ത്യ ഇറാനെ കണ്ട് പഠിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ആണവകേന്ദ്രത്തിനു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യു എസ് വ്യോമാതാവളത്തിനു നേരെ ഇറാന് മിസൈലാക്രമണം നടത്തിയിരുന്നു.പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ഇറാന് എന്നും ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കാശ്മീര്‍ വിഷയത്തിലാണെങ്കിലും പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലാണെങ്കിലും ഇറാന് എന്നും ഇന്ത്യയ്ക്ക് ഒപ്പമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

