കാസർഗോഡ് : ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 50% തീരുവ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് കൊണ്ടും രാജ്യത്തെ കർഷകരെയും പ്രത്യേകിച്ച് കേരളത്തിലെ സമുദ്രോല്പന്ന കയറ്റുമതിയെയും ദോഷകരമായി ബാധിക്കുന്ന അമേരിക്കൻ നയങ്ങൾക്കെതിരെയും മോഡി സർക്കാറിന്റെ നയപരാജയങ്ങൾക്കെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം കാസർഗോഡ് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ സുന്ദര ആരിക്കാടി, എം രാജീവൻ നമ്പ്യാർ , ടി ഗോപിനാഥൻ നായർ, കെ വി ഭക്തവത്സലൻ, കെ ഖാലിദ്, എം ബലരാമൻ നമ്പ്യാർ, എ വാസുദേവൻ, ജവാദ് പുത്തൂർ, അഭിലാഷ് കാമലം, കൃഷ്ണൻ ചട്ടഞ്ചാൽ, സി അശോകൻ മാസ്റ്റർ, ശ്യാം പ്രസാദ് മാന്യ, കുഞ്ഞികൃഷ്ണൻ മാടക്കല്ല് , ശ്രീധരൻ വയലിൽ, രവീന്ദ്രൻ കരിച്ചേരി, അഡ്വ. സാജിദ് കമ്മാടം, യു വേലായുധൻ, ശശിധരൻ തൊവുക്കല, ബിഎ ഇസ്മയിൽ, കെ പി നാരായണൻ നായർ മുനീർ ബാങ്കോട്, മണികണ്ഠൻ ഓമ്പൊയിൽ, പവിത്രൻ സി നായർ, ഉസ്മാൻ അണങ്കു്ർ, വേണുഗോപാലൻ കൂടാല എന്നിവർ സംസാരിച്ചു.
