
കാസർഗോഡ് : പ്രമുഖ അഭിഭാഷകൻ ബി എഫ് അബ്ദുൽ റഹ്മാന്റെ മൂന്നാമത്തെ പുസ്തകമായ “മാനവികാദർശം – സമൂഹത്തിലും ഉബൈദ് കവിതയിലും ” പ്രകാശനം നാളെ( ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കാസർഗോഡ് സിറ്റി ടവർ ഹാളിൽ നടക്കും. പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ടി വി ഷോ വിധി കർത്താവുമായ ഫൈസൽ എളാറ്റിൽ ടി ഉബൈദ് അനുസ്മരണവും പുസ്തക പ്രകാശനവും നിർവഹിക്കും. ഡോ. അസീസ് തിരുവണ പുസ്തകം ഏറ്റുവാങ്ങും. ടി ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രം വൈസ് പ്രസിഡന്റ് റഹ്മാൻ തായലങ്ങാടി അധ്യക്ഷത വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. മുഖ്യധാരാ സാഹത്യ ചരിത്രത്തിൽ മാപ്പിള പ്പാട്ടിനു സ്വന്തമായ ഇരിപ്പിടം നേടിക്കൊടുത്ത സാമൂഹ്യ പരിഷ്കർത്താവും ബഹുമുഖ പ്രതിഭയുമായിരുന്ന ടി ഉബൈദിന്റെ ജീവിതത്തിലേക്കും എഴുത്തിലേക്കും വിളിച്ചം വീശുന്നതാവും അനുസ്മരണ, പുസ്തക പ്രകാശന ചടങ്ങ്. കാസർഗോട്ടെ ഉത്തരദേശം പബ്ലിഷേഴ്സ് ആണ് പ്രസാധകർ.

