By അശോക് നീർച്ചാൽ
ബദിയടുക്കഃ ജില്ലയിലെ അടയ്ക്ക കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സേന ജില്ലാ ഭാരവാഹികള്‍ എന്‍.എ.നെല്ലികുന്ന് എം എല്‍ എക്ക് നിവേദനം നല്കി. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മരുന്ന് തെളിക്കാനവാത്തത് മഹളി രോഗം പടരാന്‍ കാരണമാകുന്നു. ചെറുകിട ,വന്‍കിട കര്‍ഷകരില്‍ ഇതിനോടകം വന്‍തോതില്‍ കൃഷി നാശം സംഭവിച്ചു. തുടര്‍ച്ചയായ കൃഷി നാശം കര്‍ഷകര്‍ക്ക് താങ്ങാനാവത്തതാണ്.അവരില്‍ പലരും കടക്കെണിയിലായതിനാല്‍ അടിസ്ഥാന ജീവിത ചെലവുകള്‍ വഹിക്കാന്‍പോലും പാട്പെടുന്നതായും നിവേദനത്തില്‍ ചൂണ്ടി കാട്ടുന്നു.കിസാന്‍ സേന മുന്‍ രക്ഷാധികാരി കല്ലഗ ചന്ദ്രശേഖര റാവ്, ജില്ലാ സെക്രട്ടറി ഷുക്കൂര്‍ കാണാജെ, സച്ചിന് കുമാര്‍, വെങ്കിട്ടരമണ ഭട്ട്, കമറുദ്ദീന് പാടലടുക്ക, കേശവ മൂര്‍ത്തി, പുരന്ദര റൈ,ശങ്കര, പി.കെ.ഷെട്ടി തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
