പെര്‍ളഃ ഹരിത കര്‍മ്മ സേന അംഗം കുഴഞ്ഞു വീണ് മരിച്ചു.എന്മകജെ പഞ്ചായത്ത് കുടുംബശ്രി സി. ഡി.എസ് അംഗം വളമുഗര്‍ നുജിലയിലെ സിസിലി ഡി സൂസ(58)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സി പി എം നെ പ്രതിനിധികരിച്ച് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നിട് സി പി എംല്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭര്‍ത്താവ്ഃ ഫിലിപ്സ് ഡിസൂസ. മക്കള്‍ഃ ലവിട്ട(ദുബായ്) അക്ഷത് മെല്വിന്,അക്ഷത് സന്ദേഷ്, മരുമകന് കിരണ്‍.
