
നീര്‍ച്ചാല്‍ഃ (കാസർഗോഡ് )സമസ്ത നൂറാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് നീര്ച്ചാല് ശാഖ കമ്മിറ്റിയുടെയും മംഗളുരു ദേര്‍ലക്കട്ട യേനപോയ ആശുപത്രിയുടെയും നേതൃത്വത്തില്‍ നാളെ ഞായറാഴ്ച 21ന് രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.നീര്ച്ചാല് ഹയാത്തുല്‍ മദ്രസയില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് എ.കെ.എം. അഷറഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന് (സാധാരണ മെഡിക്കല്‍ വിഭാഗം), കണ്ണ് ,ഓര്‍ത്തോ(എല്ല്), ഇ. എന്‍.ടി(ചെവി, മൂക്ക്, തൊണ്ട),ചര്‍മ്മം, സ്ത്രീ രോഗം എന്നീ വിഭാഗങ്ങളില്‍ രോഗികളെ പരിശോധിക്കും.രാവിലെ 9മണി മുതല്‍ 10.30വരെ റജിസ്ട്രേഷന് ഉണ്ടായിരിക്കും.