
കാസർഗോഡ് :ഒൿടോബർ 20ന് ചെർക്കള വിൻഡ് വാലി റിസോർട്ടിൽ നടക്കുന്ന സുലൈമാൻചാസ് പുള്ളീസ് കുടുംബ സംഗമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ” തലമുറകൾ തണലേകാൻ” കുടുംബമാഗസിൻ പ്രശസ്ത എഴുത്തുകാരനായ ഡോക്ടർ വിനോദ് കുമാർ പെരുമ്പള പ്രകാശനം ചെയ്തു.
മാഗസിന്റെ പ്രവർത്തന പശ്ചാത്തലവും, സുലൈമാൻചാസ് പുള്ളീസ് കുടുംബത്തിന്റെ ഹൃസ്വ വിവരണവും നടത്തി ചീഫ് എഡിറ്റർ മഹ്മൂദ് സി എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുസ്തകത്തിന്റെ ആദ്യ കോപ്പി വിശിഷ്ട വ്യക്തിക്ക് മാനേജിങ് എഡിറ്റർ സുലൈമാൻ ബാദുഷ കൈമാറിയതോടെ, ഡോക്ടർ വിനോദ് കുമാർ മാഗസിനിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
മുഖ്യ രക്ഷാധികാരി റഫീഖ് മണിയങ്ങാനം, ചെയർമാൻ ബക്കർ വള്ളിയോട് കമ്മിറ്റി ഭാരവാഹികളായ നിസാർ പള്ളി വളപ്പ്, മുഹമ്മദ് ചാല, അലി പാദൂർ, മുഹമ്മദ് കോട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.